കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ രേഖകളില്ലാത്ത 9,98,500 രൂപ പിടിച്ചെടുത്തു; മുളിയാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ രേഖകളില്ലാത്ത പണവുമായി മുളിയാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുളിയാര്‍ കലന്തര്‍ മന്‍സിലിലെ ഷെയ്ഖ് ആരിഫില്‍ നിന്നാണ് 9,98,500 രൂപ പിടിച്ചെടുത്തത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കെമു ടീമിനോടോപ്പം സംയുക്തമായി നടത്തിയ പതിവ് വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. കെമു പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍ ഫിലിപ്പ്, സനല്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മൊയ്ദീന്‍ സാദിക്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി പ്രശാന്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി രാഹുല്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page