ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെര്‍ക്കള സ്വദേശി ഖത്തറില്‍ മരിച്ചു. ചെര്‍ക്കള വെസ്റ്റിലെ ബഷീര്‍ കനിയടുക്കം(49) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 15 വര്‍ഷത്തോളമായി ഖത്തറില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും ജോലിക്കെത്തിയത്. കെഎംസിസി ചെങ്കള പഞ്ചായത്തംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. കെഎംസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മൊയ്തീന് കുഞ്ഞി കനിയടുക്കത്തിന്റെയും ഖദീജയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. മക്കള്‍: സിബ, അഫ്ന, ഇസ്സ, ഇസ്ന, ഇംഷ, നൂറിന്. സഹോദരങ്ങള്‍: ലത്തീഫ് കനിയടുക്കം, നിസാര്‍, സുഹ്റ,
ശബാന, തഫ്സി
