തിരുവനന്തപുരം: ബലിപെരുന്നാള്‍ അവധി ശനിയാഴ്ച മാത്രം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വെള്ളിയാഴ്ച പെരുന്നാള്‍ അവധി ആയിരിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ കലണ്ടറില്‍ പ്രസിദ്ധീകരിച്ചിരുന്നത.് എന്നാല്‍ ശനിയാഴ്ചയാണ് കേരളത്തില്‍ ബലിപെരുന്നാള്‍. ഇതു കണക്കിലെടുത്താണ് പെരുന്നാള്‍ അവധി ശനിയാഴ്ചയിലേയ്ക്ക് മാറ്റിയത്.
വെള്ളി, ശനി ദിവസങ്ങളില്‍ അവധി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ളവര്‍ അവശ്യപ്പെട്ടിരുന്നു.
