അച്ഛൻ ഓടിച്ചിരുന്ന കാർ മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം; അപകടം മുള്ളേരിയയിൽ


കാസർകോട്: അച്ഛൻ ഓടിച്ചിരുന്ന കാർ മറിഞ്ഞ് രണ്ടു വയസുള്ള മകൾക്ക് ദാരുണാന്ത്യം. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ , കാർളെ യിലാണ് അപകടം. ഹരി -ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യാനന്ദ (രണ്ട്) യാണ് മരിച്ചത് . വ്യാഴാഴ്ച്ച വൈകുന്നേരം ആറര മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ഹരിയും കുടുംബവും കാറിൽ പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയിരുന്നു. വൈകിട്ട് ഭാര്യയെയും മക്കളെയും വീട്ടിലാക്കിയ ശേഷം ഹരി കാറുമായി പുറത്തേയ്ക്ക് പോയതായിരുന്നു. വീട്ടിനു മുന്നിലെ കയറ്റത്തിൽ വച്ച് കാർ ഓഫായി. ഇതു കണ്ട് ഭാര്യയും മൂത്ത മകളും കാറിനടുത്തേയ്ക്ക് പോയി. ഇതിനിടയിൽ പിറകിലോട്ട് നീങ്ങിയ കാറിടിച്ച് മൂത്ത മകൾക്ക് നിസാരപരിക്കേറ്റു. ഇതിനിടയിൽ കാർ മറിയുകയും ഹൃദ്യാനന്ദ കാറിന് അടിയിൽപ്പെടുകയായിരുന്നു. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ. അപകടത്തിൽ ആദൂർ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page