തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 അര്‍ദ്ധരാത്രിവരെ തുടരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ട്രോളിംഗിന്റെ ഭാഗമായി തീരദേശങ്ങളില്‍ പൊലീസ് നിരീക്ഷണവും കടല്‍ നിരീക്ഷണവും തുടരും. ട്രോളിംഗ് നിരോധിത വേളയില്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.
