കാസര്‍കോട്: ചന്തേരയില്‍ വന്ദേഭാരത് എക്സ്പ്രസ് തട്ടി വയോധികന് മരിച്ചു. ചന്തേരയിലെ വിഎം ഭാസ്കരൻ (75) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ റെയില്‍വേ സ്റ്റേഷന് പരിസരത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ തട്ടിയതെന്നാണ് വിവരം. ചന്തേര പൊലീസ് സ്ഥലത്തെത്തി. ഭാര്യ: ലക്ഷ്മി പടോളി.
മക്കൾ : രാജേഷ് പടോളി, രാജേന്ദ്രൻ അന്തിത്തിരിയൻ, (പയ്യന്നൂർ മുച്ചിലോട്ട്),
രാജീവൻ കോമരം(കുഞ്ഞിമംഗലം മുച്ചിലോട്ട്).
സഹോദരങ്ങൾ: നാരായണൻ വി.എം, ഭാസ്കരൻ പെരിങ്ങോം, പവിത്രൻ പെരിങ്ങോം,
ലക്ഷ്മി പെരിങ്ങോം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന്.
