ബൗള്‍ഡര്‍ ആക്രമണ പ്രതിയുടെ കുടുംബത്തെ ഐസിഇ കസ്റ്റഡിയില്‍ എടുത്തു

-പി പി ചെറിയാന്‍

കൊളറാഡോ: ഇസ്രായേലി ബന്ദികളുടെ മോചനത്തിനായി വാദിക്കുന്ന കൊളറാഡോ ബൗള്‍ഡറിലെ പ്രകടനകാര്‍ക്കെതിരെ മൊളോടോവ് കോക്ടെയിലുകള്‍ എറിഞ്ഞു പരിക്കേല്‍പിച്ചുവെന്ന കേസില്‍ മുഹമ്മദ് സോളിമാന്റെ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രേഖകളില്ലാത്ത കുടിയേറ്റക്കാരനായ സോളിമാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്. ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോളിമാന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ജഡ്ജിയുടെ മുമ്പാകെ ഹാജരാകാതെ പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതിനാല്‍ കുടുംബത്തെ ഉടന്‍ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്‍ പാസോ കൗണ്ടിയില്‍ നിന്നുള്ള സോളിമാന്‍, 2023 ഫെബ്രുവരിയില്‍ കാലഹരണപ്പെട്ട നോണ്‍-ഇമിഗ്രന്റ് വിസയില്‍ #യുഎസില്‍ പ്രവേശിച്ച ഒരു ഈജിപ്ഷ്യന്‍ പൗരനാണെന്ന് ഡിഎച്ച്എസ് പറയുന്നു. 45 കാരനായ പ്രതി 2022 സെപ്റ്റംബറില്‍ അഭയം തേടി.

സോളിമാന്‍ നിലവില്‍ ഫസ്റ്റ് ഡിഗ്രിയില്‍ 16 കൊലപാതകശ്രമ കുറ്റങ്ങളും, ഒരു ഇന്‍സെന്‍ഡറി ഉപകരണം ഉപയോഗിച്ചതിന് രണ്ട് കുറ്റങ്ങളും, സംസ്ഥാന തലത്തില്‍ ഒരു ഇന്‍സെന്‍ഡറി ഉപകരണം ഉപയോഗിക്കാന്‍ ശ്രമിച്ചതിന് 16 കുറ്റങ്ങളും, ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യ കുറ്റവും നേരിടുന്നു. സംസ്ഥാന കുറ്റങ്ങള്‍ക്ക് മാത്രം 350 വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page