മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. രണ്ട് സെറ്റ് പത്രികകളാണ് അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനായി സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര് ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം. അതേ സമയം പത്രികയിന്മേല് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിവരവുമുണ്ട്.
