നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തഹസിദാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവര്‍ സ്വരാജിനൊപ്പമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനവുമായാണ് സ്വരാജ് പത്രിക സമര്‍പ്പിക്കാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കരിന്തളം, വടക്കന്‍ പുലിയന്നൂരില്‍ വീട്ടമ്മ ജീവനൊടുക്കിയത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; നാടിനെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ കാരണം അവ്യക്തം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page