പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനു വാളയാർ കേസിലെ പ്രതി അറസ്റ്റിൽ. വാളയാർ അട്ടപ്പുളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അരുൺ പ്രസാദ്(24) ആണ് പിടിയിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതി ഇയാൾക്കു ജാമ്യം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായ പ്രതിയാണ് അരുൺ പ്രസാദ്. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാലാണിത്.
