ആലുവ: ആലുവയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. മാതാവിന്റെ പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് കുട്ടിയും മാതാവും താമസിച്ചുവന്നത്. പ്രതിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ഒരുബന്ധുവാണ് മാതാവിനോട് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷമായി പീഡിപ്പിച്ചുവരികയാണെന്ന് കുട്ടി പറഞ്ഞത്. പിന്നാലെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറാണ് പ്രതി. സംഭവത്തില്‍ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാവ് റൂറല്‍ എസ്പിക്ക് നല്കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
