സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരും; സ്കൂൾ തുറക്കുന്നതിൽ ഇന്നത്തെ കാലാവസ്ഥ നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. എന്നാൽ ഞായറാഴ്ചത്തെ ഉൾപ്പെടെ കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മഴയിൽ നേരിയ കുറവ് വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. ജല വിനോദങ്ങളായ ബോട്ടിങ്ങിന് ഉൾപ്പെടെ നിയന്ത്രണം തുടരും. എന്നാൽ മറ്റിടങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുമതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കരിന്തളം, വടക്കന്‍ പുലിയന്നൂരില്‍ വീട്ടമ്മ ജീവനൊടുക്കിയത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; നാടിനെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ കാരണം അവ്യക്തം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page