ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍, എം സാന്റ് ഉപയോഗിച്ച് അടക്കാന്‍ ശ്രമം

കാസര്‍കോട്: ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍. രണ്ടുമീറ്റര്‍ ആഴത്തിലാണ് വിള്ളല്‍. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിനു പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ അടക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിര്‍മാണ കമ്പനി ശ്രമിച്ചത്. ഈ ഭാഗം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇവിടെ റോഡ് 50 മീറ്റര്‍ ദൂരത്തില്‍ രണ്ടായി പിളര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മാണം നടത്തുന്ന ചെങ്കള – നീലേശ്വരം റീച്ചില്‍ നിരവധി സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page