കല്പറ്റ: പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാനയാണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പ് അമിതവേഗത്തില്‍ വന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നിന്നു.കുന്നിന് മുകളിലുള്ള വീടിന്റെ തൊട്ടുതാഴെയാണ് സംഭവം. വീട്ടില്‍ നിന്നും പാല് വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. അപകടം നടന്നയുടനെ ദില്‍ഷാനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും അമിതവേഗമാണെന്നും പറയുന്നു.
