തിരുവനന്തപുരം: കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്കൂളിലാണ് സംഭവം. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനാണ് ആനാവൂര്‍ സ്കൂളില്‍ അധ്യാപിക എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്കൂള്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
