മംഗ്ളൂരു: ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബണ്ട്വാള്‍, കൊലട്ട മജലു സ്വദേശി അബ്ദുല്‍ റഹിം (32) ചൊവ്വാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. ഇരക്കൊടി എന്ന സ്ഥലത്തായിരുന്നു കൊലപാതകം. അബ്ദുല്‍ റഹിമും കലന്തര്‍ ഷാഫിയും പിക്കപ്പില്‍ മണലുമായി എത്തിയതായിരുന്നു. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ആള്ക്കാര് അബ്ദുല്‍ റഹിമിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച കലന്തര്‍ഷാഫിക്കും സാരമായി വെട്ടേറ്റു. ഇദ്ദേഹം മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കലന്തര്‍ ഷാഫിയില്‍ നിന്നു ലഭിച്ച സൂചന പ്രകാരമാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ മംഗ്ളൂരുവില്‍ എത്തിച്ചിട്ടുണ്ട്.
