വയനാട്ടിൽ യുവതിയെ ആൺ സുഹൃത്ത് വെട്ടിക്കൊന്നു, മക്കൾക്ക് നേരെയും ആക്രമണം, ഒരു പെൺകുട്ടിയെ കാണാതായി
വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്. പങ്കാളിയായ ദിലീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള …