അബുദാബി: കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. താരംതട്ട സ്വദേശിയും പൊയിനാച്ചി താസക്കാരനുമായ അനില്‍കുമാര്‍(45)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ജോലി സ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ വിമാന മാര്‍ഗം മംഗളൂരുവില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പൊയിനാച്ചിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് കുണ്ടംകുഴി താരം തട്ടയിലെ തറവാട് വളപ്പില്‍ സംസ്കരിക്കും. പരേതനായ കോടോത്ത് മാധവന് നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന (സെക്രട്ടറി, അര്‍ബന്‍ ബാങ്ക് പൊയിനാച്ചി). മകന്: അഭിഷേക്. സഹോദരങ്ങള്‍: സുനില്‍കുമാര്‍, പ്രീതി.
