കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണ് വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു; കളക്ടറേറ്റ് കോമ്പൗണ്ടിലെ മരങ്ങള്‍ വ്യവസായ എസ്റ്റേറ്റിലെ ഷെഡുകള്‍ക്കും ഭീഷണി

കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാര്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കലക്ടറേറ്റ് വളപ്പില്‍ ഉണങ്ങി നിന്നിരുന്ന മരം വീണതെന്നു കരുതുന്നു. ഈ മരത്തിന്റെ ഒരു ഭാഗം ഏതാനും ദിവസം മുമ്പ് തകര്‍ന്നു വീണിരുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനോടു ചേര്‍ന്ന് നിരവധി പാഴ് മരങ്ങള്‍ വന്‍ മരങ്ങളായി മാറിയിട്ടുണ്ട്. ഇവയില്‍ പലതും വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡുകള്‍ക്ക് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്.

കട്ടിയില്ലാത്ത പല പാഴ്മരങ്ങളും മഴക്കാലത്ത് പൊട്ടിവീണ് വ്യവസായ എസ്റ്റേറ്റിലെ ഷെഡുകള്‍ക്ക് പതിവായി കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. ഇക്കാര്യം അധികൃതരെ അറിയിക്കാറുണ്ടെങ്കിലും പാഴ് മരങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നിലപാടാണ് അധികൃതരില്‍ നിന്നുണ്ടാവുന്നതെന്ന് ആക്ഷേപമുണ്ട്. മരം വീണ് കാര്‍ തകര്‍ന്ന സംഭവം വ്യവസായികളില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page