കാസര്‍കോട്: വയോധിക കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന് തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. തായന്നൂര്‍, മുക്കുഴി, ശ്രീവിലാസം ഹൗസില്‍ കെ.എസ് സുമതി അമ്മ (76)യുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 13നും 15നും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരി താമസിക്കുന്ന വീട്ടിലെ കട്ടിലിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു മാലയെന്നു പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാല കാണാതായ കാര്യം അറിഞ്ഞതെന്നു പറയുന്നു. മോഷണത്തിനു പിന്നില്‍ ഒരാളെ സംശയിക്കുന്നതായി സുമതി അമ്മ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
