കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂരില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ, നാക്കൂറിലെ പരേതനായ ജയരാമയുടെ മകന്‍ ചന്ദ്രശേഖര (27)യാണ് മരിച്ചത്. വീട്ടിനു സമീപത്തു രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സഹോദരന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രാജീവി. സഹോദരന്‍: സൂരജ്.
