കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഒഡിഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് പിടികൂടി.
പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭരത് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തടയാനുള്ള ശ്രമത്തിനിടെ ദിലീപിനു കൈയ്യിൽ കുത്തേൽക്കുകയായിരുന്നു. ശരീരത്തിൽ സ്വയം മുറിവേൽപിച്ച് ഭീഷണി മുഴക്കിയ ഭരതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലാണ്.
