കാസർകോട്: ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട.107 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടിച്ചു. ബദിയടുക്ക നരമ്പാടി പ്ലാവിൻ്റടി സ്വദേശി മുഹമ്മദ് റഫീഖ് (23), ബദിയടുക്ക മൂകമ്പാറയിലെ അലക്സ് ചാക്കോ എന്നിവരെയാണ് ബദിയടുക്ക പൊലീസ് രാവിലെ അറസ്റ്റ് ചെയ്തത്. നരമ്പാടി പ്ലാവിനാഫിയിൽ വച്ചാണ് എം ഡി എം എയുമായി ഇവർ പിടിയിലായത്. പ്ലാവിൻ്റടിയിലെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നു പറയുന്നു. ബദിയടുക്ക ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കേസ് അന്വേഷിക്കുന്നു.
