കാസര്‍കോട്: കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ഭാസ്‌കര നഗറിലെ ട്രാന്‍ഫോര്‍മറിനാണ് തീപിടിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ മുകള്‍ഭാഗത്തുനിന്നും തീയും പുകയും ശബ്ദവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു.
വിവരത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ നവോദയ ഫ്രന്‍സ് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. കഴിഞ്ഞ രണ്ടുദിവസമായി ട്രാന്‍ഫോര്‍മറില്‍ ചെറിയ തോതില്‍ തീയും പുകയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമവും നേരിട്ടിരുന്നു.
