പൊലീസേ, ടാറിട്ട റോഡിലെ വെള്ളത്തില്‍ വണ്ടി കയറ്റല്ലേ, ചിലപ്പോള്‍ സ്ലിപ് ആയേക്കും

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കറന്തക്കാട്ട് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി അതിശക്തമായി പ്രവഹിച്ചു കൊണ്ടിരുന്ന വെള്ളത്തില്‍ അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ കയറി സ്ലിപ്പാകാതിരിക്കുന്നതിനു തെരുവുനായ്ക്കള്‍ സ്വയം സംരക്ഷണഭിത്തി തീര്‍ത്തു.
നായകളുടെ സന്ദര്‍ഭോചിതവും വിവേകവും കണ്ടു വഴിയാത്രക്കാര്‍ പലരും അമ്പരന്നു. നായകള്‍ക്ക് ഇത്രയും ബുദ്ധിയും വിവേകവുമോ? ഇന്നു രാവിലെ കറന്തക്കാട് നിത്യാനന്ദ ഹോട്ടലിനടുത്താണ് റോഡ് സൈഡിലെ പൈപ്പ് പൊട്ടി അപകടനിലയില്‍ ശുദ്ധജലം റോഡിലൊഴുകിയത്. ഈ സമയത്ത് അവിടെയെത്തിയ തെരുവ് നായകള്‍ റോഡില്‍ അതിശക്തമായി വെള്ളം ഒഴുകുന്നതിനു ചുറ്റും മനുഷ്യമതില്‍ പോലെ ഉറച്ചു നിന്നു. വാഹനങ്ങളും ആളുകളും വെളളത്തില്‍ കയറാതെ ഒഴിഞ്ഞു പോവുകയും ചെയ്തു.
നഗരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നതും ശുദ്ധജലം ഒഴുകി പാഴാകുന്നതും പതിവു കാഴ്ചയായതു കൊണ്ടു പലരും ഇത് ശ്രദ്ധിക്കാതെ പോവുന്നുണ്ടായിരുന്നു. കറന്തക്കാട്ടു നിന്നു ബാങ്ക് റോഡിലേക്കുള്ള ഇറക്കത്തില്‍ അല്‍പം വേഗതയിലാണ് സാധാരണ വാഹനങ്ങള്‍ ഓടുന്നത്. അത്തരത്തില്‍ ഓടുന്ന വാഹനങ്ങള്‍ റോഡില്‍ ഒഴുകുന്ന വെള്ളത്തില്‍ കയറിയാല്‍ സ്ലിപ്പാവാനും അപകടത്തില്‍ പെടാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയോ, മുനിസിപ്പാലിറ്റിയോ ഇതൊന്നും ശ്രദ്ധിക്കാറില്ല. അതിലാരും പരിഭവപ്പെടാറുമില്ല.
അടുത്ത കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ്ക്കളുടെ അക്രമത്തില്‍ നാലു കുട്ടികള്‍ മരണപ്പെട്ടിരുന്നു. ദാരുണമായ സംഭവങ്ങള്‍ ജനങ്ങളില്‍ നായകള്‍ക്കെതിരെ കടുത്ത പ്രതികാര മനോഭാവം ഉളവാക്കുകയും ചെയ്തിരുന്നു. അത്തരം നായകളില്‍ നിന്നു തന്നെ വിവേകപൂര്‍ണ്ണമായ പ്രതികരണമുണ്ടാവുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടുകയാണ്. ഇത്രക്ക് നിഷ്‌കളങ്കവും വിവേക പൂര്‍വ്വവുമായി പെരുമാറാന്‍ അവയ്ക്ക് ആരായിരിക്കും പറഞ്ഞു പരിശീലിപ്പിച്ചിട്ടുണ്ടാവുക?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page