പരപ്പ മുണ്ടിയാനത്തെ മുൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പരപ്പയിലെ മുൻ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ(61)ആണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം എടത്തോട് നമ്പ്യാർ കൊച്ചി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ഇന്ത്യൻ സ്കൂളിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്നു. വിരമിച്ച് നാട്ടിലെത്തിയ അദ്ദേഹം നാട്ടിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഷാർജയിലെ സാംസ്കാരിക സംഘടനയായ മാസിന്റെ സജീവ പ്രവർത്തകനായിരുന്നു.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : കാർത്യായനി. മക്കൾ: ലാൽ കൃഷ്ണ ( അക്ഷയ സെന്റർ പരപ്പ), കാവ്യ( മുക്കട ). മരുമകൻ: രജിത്ത് മുക്കട. സഹോദരങ്ങൾ: പികെ കേളു, ചന്ദ്രൻ, കുഞ്ഞമ്മാറ്, സതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page