കാസർകോട്: കുമ്പളയിൽ നിയമ വിരുദ്ധമായി ടോൾ ബൂത്ത് നിർമ്മിക്കാനുള്ള നാഷണൽ ഹൈവ നടപടിക്കെതിരെ ജനകീയ സമരത്തിനൊപ്പം സി പി എം നിയമ പോരാട്ടവുമാരംഭിച്ചു. സിപിഎം കുമ്പള ഏരിയ സെക്രട്ടറി സിഎ സുബൈർ ഇതു സംബന്ധിച്ചു ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. നാഷണൽ ഹൈവേ നിയമ പ്രകാരം 60 കിലോമീറ്റർ ദൂരത്തിലായിരിക്കണം ടോൾ ബൂത്തെന്നു വ്യവസ്ഥയുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കുമ്പള ടോൾ ബൂത്ത് 22കിലോമീറ്റർ ദൂരത്തോൽസ്ഥാപിക്കാനാണ് നീക്കം. ഇതിനെതിരെ സി എച്ച് കുഞ്ഞമ്പു എം എൽ എ, എം രാജഗോപാൽ എം എൽ എ എന്നിവർ മുഖ്യമന്ത്രി, മരാമത്തു മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. 60 കിലോമീറ്റർ ദൂരം എന്നത്
മുള്ളേരിയ, ബദിയടുക്ക , പെർള, സീതാങ്കോളി, ബാടൂർ, കുമ്പള ഉൾപ്പെടെ ഉള്ള പൊതു ജനങ്ങൾക്കു താലൂക്ക് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സപ്ലൈ ഓഫീസ് ഉൾപ്പെടെ ഉള്ള സർക്കാർ സ്ഥാപനങ്ങളിൽ പോകേണ്ടത് ഇതു വഴിയാണ്. കൂടാതെ മംഗളൂരു ആശുപത്രിയിൽ ഉൾപ്പെടെ പോകുന്നവർ 22കിലോമീറ്റർ ദൂരം സഞ്ചാരിക്കാൻ രണ്ടു സ്ഥലത്തു ടോൾ നൽകേണ്ടിവരുന്നു -സുബൈർ പറഞ്ഞു.
