ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. ാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി. ഐപിസി 465,468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂന്നു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെവി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ മൊഴിയെടുത്തിരുന്നു. കേസെടുക്കുമെന്ന് ഉറപ്പായതോടെ ജി സുധാകരന്‍ പരാമര്‍ശത്തില്‍ മലക്കംമറിയുകയായിരുന്നു. എന്നാല്‍ വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നുമാണ് ജി സുധാകരന്റെ പിന്നീടുള്ള പ്രതികരണം. വിവാദ പരാമര്‍ശം തിരുത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ക്കും മൊഴി നല്‍കിയത്. എന്നാല്‍ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തുടരുമെന്നാണ് സൂചന.







