മംഗ്ളൂരു: ക്ലീനിക്കില്‍ ചികിത്സക്ക് എത്തിയ ഇരുപതുകാരിയോട് മോശമായി പെരുമാറിയ ഡോക്ടറെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ അറസ്റ്റു ചെയ്തു. ബ്രഹ്മാവാര്‍, ശാസ്താവനയിലെ ഒരു സ്വകാര്യ ഡോക്ടറാണ്് അറസ്റ്റിലായത്. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിയത്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആള്ക്കാര് ക്ലീനിക്കില്‍ എത്തുകയും ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കോട്ട പൊലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
