പ്രധാനമന്ത്രി പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി; ഇന്ത്യന്‍ സേന സന്തോഷം കൊണ്ടു പ്രധാനമന്ത്രിയെ പൊതിഞ്ഞു

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിറുത്തലിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി സൈനികരുമായി ആഹ്ലാദം പങ്കുവച്ചു. ഭാരത് മാതാ കീ ജയ്, വന്ദേഭാരതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സൈനികര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. സംഘര്‍ഷ ഭൂമിയിലെത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സന്തോഷം കൊണ്ടു പൊതിഞ്ഞു.


പി.ഒ.കെയിലെയും പാക്കിസ്ഥാനിലെയും ഒന്‍പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു പ്രതികാരമായി പാക്കിസ്ഥാന്‍ വ്യോമസേന ആദംപൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ നടത്തിയ ശ്രമവും ഇന്ത്യന്‍ സേന തകര്‍ക്കുകയായിരുന്നു.
സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു: ”ഇന്നു രാവിലെ ഞാന്‍ എ.എഫ്.എസ് ആദംപൂരില്‍ പോയി നമ്മുടെ ധീരരായ വ്യോമയോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിര്‍ഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം ഇരിക്കാന്‍ കഴിഞ്ഞു. സവിശേഷമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധസേന ചെയ്യുന്ന എല്ലാ കാര്യത്തിനും. ഇന്ത്യ എന്നും നന്ദിയുള്ളവരാണ്”-കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page