കണ്ണൂര്‍: ബൈക്കില്‍ മയക്കുമരുന്നു കടത്തുന്നതിനിടയില്‍ കുപ്രസിദ്ധ മയക്കുമരുന്നു വില്പ്പനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ വലിയന്നൂര്‍, മുണ്ടയാട്ടെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ ജയേഷ് ആര് എന്ന കരടി രാജേഷി(29)നെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം 24-ാം മൈലില്‍ വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി യേശുദാസും സംഘവുമാണ് രാജേഷിനെ പിടികൂടിയത്. ഇയാളില്‍ നിന്നു 310 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. രാജേഷിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണിലെ മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ രാജേഷെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
