കാസർകോട്: പുലിക്കുന്നിലെ മടപ്പുര അശോകൻ (60 )അന്തരിച്ചു. പരേതനായ ജനാർദ്ദനൻ മടപ്പുരയുടെ മകനാണ്. ഭഗവതിസേവ സേവാസംഘം സജീവ പ്രവർത്തകനായിരുന്നു. മന്നിപ്പാടിയിലെ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പള്ളം പൊതു ശ്മശാനത്തിൽ നടക്കും.
ഭാര്യ: ശുഭ , മക്കൾ : അനുഷ, ധനുഷ. മരുമകൻ: ഗിരീഷ് അമ്പലത്തറ . സഹോദരങ്ങൾ: വിജയൻ, ഗിരീഷ്,ഹരീഷ്, പരേതനായ ഭാസ്ക്കരൻ .
