കാസര്‍കോട്: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയില്‍. പടന്ന, ആലക്കാലിലെ ടി എസ് റത്തീഖി (52)നെയാണ് ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ പി പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി വടക്കേപ്പുറത്തുവച്ചാണ് അറസ്റ്റ്. കഞ്ചാവു കേസുകളില്‍ പ്രതിയായ റത്തീഖ് രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയിരുന്നത്. ഈ വിവരമറിഞ്ഞ് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
