മംഗ്ളൂരു: നായ റോഡിനു കുറുകെ ഓടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ മൈല്‍കുറ്റിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഉഡുപ്പി, തെങ്ക, എര്മാലുവിലെ അബ്ദുല്‍ അസീസിന്റെ മകന് ഷെയ്ഖ് അബ്ദുല്‍ സൈഫ് (14) ആണ് മരിച്ചത്.
പടുബിദ്രിയില്‍ നിന്നു പുതിയ പുസ്തകങ്ങള്‍ വാങ്ങി വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു അബ്ദുല്‍ അസീസും മകനും. അപകടത്തില്‍ പടുബിദ്രി പൊലീസ് കേസെടുത്തു.
