ശ്രീനഗർ: ജമ്മുകശ്മീരിൽ പാക്കിസ്താൻ നടത്തിയ വെടിവപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് സൈനികന് വീരമൃത്യു. ആർഎസ്പുര സെക്ടറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ മണിപ്പൂർ സ്വദേശി ദീപക്
ചിങ്കാമാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച പാക്കിസ്താൻ നടത്തിയ ആക്രമണത്തിലാണ് ദീപക്ക് ഉൾപ്പെടെ 8 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 7 ആയി. 18 സാധാരണക്കാരും പാക് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നാൽപതോളം പാക് സൈനികർ മരിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
