അര്‍ധരാത്രിയില്‍ റോഡിലേക്ക് പൊട്ടിവീണ മരം മുറിച്ച് നീക്കി യുവാക്കള്‍; പള്ളിക്കരയില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്‍ വശം റോഡിലേക്ക് പൊട്ടിവീണ മരം ഞൊടിയിടയില്‍ മുറിച്ചു മാറ്റി യുവാക്കള്‍ മാതൃകയായി. യുവാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പള്ളിക്കര പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തകരുടെ കൂട്ടായ്മ അംഗമായ റഹിം തൊട്ടിയാണ് റോഡിലേക്ക് മരം വീണു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടന്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി മറ്റു അംഗങ്ങളെ അറിയിച്ചു. സ്ഥലത്തേക്ക് കുതിച്ചെത്തിയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഒന്നരമണിക്കൂര്‍ കഠിന ശ്രമം നടത്തിയാണ് മരം മുറിച്ചു നീക്കിയത്. അത്രയും സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സമീര്‍ കല്ലിങ്കാല്‍, ശുഐബ് തൊട്ടി, ത്വാഹ പള്ളിക്കര, അഷ്‌റഫ് പൂച്ചക്കാട് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page