ലക്നൗ: പൊതു പരിപാടിയില്‍ വച്ച് തടിയനെന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടര്ന്ന് വെടിവച്ചു വീഴ്ത്തിയ യുവാവ് അറസ്റ്റില്‍. ഗോരഖ്പൂര്‍, ബെല്‍ഘാട്ട് സ്വദേശിയായ അര്ജുന് ചൗഹാന് ആണ് അറസ്റ്റിലായത്. അനില്‍, ശുഭം എന്നിവര്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എല്ലാവരുടെയും മുന്നില്‍വച്ച് തടിയനെന്നു വിളിച്ചു കളിയാക്കുകയും വണ്ണത്തിന്റെ പേരില്‍ പരിഹസിക്കുകയായിരുന്നുവെന്നു അര്ജ്ജുന് പൊലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു.തടിയാ എന്നു വിളിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചുവെന്നും അര്ജ്ജുന് മൊഴിയില്‍ കൂട്ടിച്ചേര്‍ത്തു.
