ന്യൂദെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ നിര്‍ണ്ണായക സൈനിക നീക്കങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ രണ്ടു പേര്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ന്യൂദെല്‍ഹിയിലുള്ള പാക് ഹൈ കമ്മീഷണര്‍ ഓഫീസ് വഴിയാണ് ചാര പ്രവൃത്തി നടത്തിയതെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതിനു ഓണ്‍ലൈന്‍ വഴി പ്രതിഫലം കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണുകളും പിടികൂടി. അറസ്റ്റിലായവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നു.
