കാസര്‍കോട്: ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ച് 16കാരി നല്കിയ പരാതികളില്‍ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2023 ജനുവരി 15ന് ആണ് ആദ്യത്തെ സംഭവം. കൊന്നക്കാടിനു സമീപത്തെ തറവാട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം തെയ്യം കാണാന്‍ പോയപ്പോള്‍ റോഡരുകില്‍ വച്ച് സമാന വയസ്സുള്ള ഒരാള്‍ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുവെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
2024 സെപ്തംബര്‍ 29ന് ആണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടി അമ്മൂമ്മയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഒരാള്‍ റോഡില്‍ വച്ച് കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ഉമ്മ വയ്ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. ഇരു കേസുകളിലും പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
