ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുവിലെ സാംബയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ജയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഭീകരർക്കു പിന്തുണയുമായി പാക് സൈന്യം വെടിയുതിർത്തതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.
അതിനിടെ തുടർനടപടികൾ ആലോചിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സംയുക്ത സൈനിക മേധാവിമാരുമായി ചർച്ച നടത്തി. ആക്രമണം കടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന. തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.
അതിനിടെ കറാച്ചി തുറമുഖത്തിനു നേരെ ഇന്ത്യ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പാക്കിസ്താൻ തള്ളി. എന്നാൽ വാർത്ത സംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
