കാസര്‍കോട്: ദൃശ്യ സംസ്‌കാരത്തിന് പുതുമ പകർന്ന എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ടാകുന്നു. 10 ന് ശനിയാഴ്ച്ച മൂന്ന് മണിക്ക് കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. സി.ഒ.എ. സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് അധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണവും, സെമിനാര്‍ വിഷയാവതരണവും സിനിമാ-മാധ്യമ നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ നടത്തും.
റഹ്‌മാന്‍ തായലങ്ങാടി, ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ എന്നിവർ
മാധ്യമ മത്സരവും ,
നവീന വാർത്താ ശൈലികളും എന്ന വിഷയത്തിൽ സംസാരിക്കും.
എന്‍.എച്ച്.അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീക്ക് ചാരിറ്റി ഫണ്ട് സമര്‍പ്പണം നടത്തും. ലേക്ക്‌ഷോര്‍ വി.പി.എസ് എം.ഡി. എസ്.കെ. അബ്ദുള്ള, എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് ട്രഷറര്‍ കെ. വിജയകൃഷ്ണന്‍ പ്രസംഗിക്കും.
സി.ഒ.എ. , കേരളവിഷന്‍ ബ്രോഡ്ബാന്റ് ,
ചാനല്‍, സി.സി.എന്‍. പ്രതിനിധികൾ സംബന്ധിക്കും. സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും സി.സി.എന്‍. ചെയര്‍മാന്‍ കെ. പ്രദീപ്കുമാര്‍ നന്ദിയും പറയും.
