കാസര്‍കോട്: 11 നിറങ്ങള്‍, 13 രൂപങ്ങള്‍, 18 പച്ചക്കറികളുടെ പേരുകള്‍ എന്നുവേണ്ട ചോദിക്കുന്ന ഏതു ചോദ്യത്തിനും കൃത്യമായ മറുപടി പറയുന്ന രണ്ടു വയസ്സും പത്തുമാസം പ്രായമുള്ള കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. പെരിയ, കാവുങ്കാല്‍ വീട്ടില്‍ അക്ഷയ് കെ. നായരുടെയും അനുപമയുടെയും മകനും കാവുങ്കാല്‍ കുഞ്ഞിരാമന്‍ നായരുടെ കൊച്ചു മകനുമായ ആര്യന്‍ അക്ഷയ് ആണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 21 പഴങ്ങള്‍, ശരീരത്തിലെ എട്ടു ഭാഗങ്ങള്‍, എട്ടു ഗ്രഹങ്ങള്‍, 12 മാസങ്ങള്‍, ആഴ്ചയിലെ ദിവസങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാല എന്നിവ ആരുടെയും സഹായമില്ലാതെ ഈ കൊച്ചുമിടുക്കന്‍ പറയും. ദേശീയ ഗാനവും ഇംഗ്ലീഷ് അക്ഷരമാലയും അക്ഷയ്ക്ക് മനഃപാഠമാണ്. ഈ കഴിവുകള്‍ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഈ കുട്ടി ഇടം നേടിയത്.







