കാസർകോട്:ഉദുമ, ബാര,മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുക്കുന്നോത്തെ മുഹമ്മദ് സമീറി (32)നെയാണ് മേൽപറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യ കേന്ദ്ര ത്തിൽ വച്ചായിരുന്നു അറസ്റ്റ്. സമീറിന്റെ സഹോദരൻ മുനീറും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ മാസം 25 ന് രാത്രി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡി വൈ എസ് പി വി.വി. മനോജിന്റെയും മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ തട്ടിൻപുറത്ത് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.
