കണ്ണൂര്‍: കാസര്‍കോട്ടെ ഒരു കൊലപാതക കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രകോപനപരമായ കമന്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു. ശ്രീകണ്ഠാപുരം, ചേരിക്കല്‍, കാഞ്ഞിലേരി, പറമ്പന്‍മരക്കത്ത് പി. മഹ്‌മൂദി(55)നെയാണ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി കെ.പി വേണു ഗോപാലന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തും സംഘവും അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതിവിധിയുമായി ബന്ധപ്പെട്ട് ജംഷീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനു കീഴില്‍ വര്‍ഗീയ ലഹള ഉണ്ടാക്കുന്ന കമന്റിട്ടുവെന്നാണ് കേസ്. പൊലീസ് സംഘത്തില്‍ എസ്.ഐ മിഥുന്‍, സീനിയര്‍ സിപിഒ സോജിത്ത്, സിപിഒമാരായ സുഡാല്‍, ഷിനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
