ദേശീയപാത: കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ ബൂത്ത് ഉപേക്ഷിക്കണം: ജില്ലാ വികസന സമിതി

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയ പാതയുടെ താല്‍ക്കാലിക ടോള്‍ ബൂത്ത് സ്ഥാപിക്കരുതെന്നു ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പ്രമേയം സംസ്ഥാന സര്‍ക്കാരിനും ഹൈവേ അതോറിറ്റിക്കും അയച്ചു കൊടുക്കുമെന്നു ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരന്‍ യോഗത്തെ അറിയിച്ചു. എ.കെ.എം അഷ്‌റഫ് എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. തലപ്പാടിയില്‍ ടോള്‍ പ്ലാസ നിലവിലുണ്ട്. അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി. ദേശീയപാത അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 60 കിലോമീറ്റര്‍ പരിധിയിലാണ് ടോള്‍ പ്ലാസ സ്ഥാപിക്കുക. ആരിക്കാടിയില്‍ ടോള്‍ പിരിവ് കേന്ദ്രം സ്ഥാപിക്കുന്നത് നിയമവിധേയമല്ലെന്നു യോഗത്തില്‍ സംസാരിച്ച എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇത് മഞ്ചേശ്വരം മണ്ഡലത്തിലെ മാത്രം പ്രശ്‌നമല്ല. കാസര്‍കോട് ജില്ലയുടെ പൊതുവായ പ്രശ്‌നമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എം. രാജഗോപാലന്‍ എംഎല്‍എ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page