അലുമിനിയം ഫോയല്‍ പേപ്പറില്‍ പൊതിഞ്ഞ് വീട്ടുപടിക്കല്‍ മദ്യം എത്തിക്കുന്ന ആള്‍ അറസ്റ്റില്‍

കണ്ണൂര്‍: ആവശ്യക്കാര്‍ക്ക് ഡെലിവറിയായി മദ്യം എത്തിച്ചുനല്‍കുന്ന മധ്യവയസ്‌കനെ പാപ്പിനിശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരിയിലെ ഷംസ വീട്ടില്‍ എസ്.വി ബഷീറിനെ (51)ആണ് ഇന്‍സ്പെക്ടര്‍ പി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാപ്പിനിശ്ശേരി പുതിയകാവ് ഇ.എം.എസ് റോഡില്‍ വച്ച് പിടിയിലായ ഇയാളുടെ പക്കല്‍ നിന്ന് 19.750 ലിറ്റര്‍ മാഹി മദ്യം പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. മാഹിയില്‍ നിന്നും തീവണ്ടി മാര്‍ഗം മദ്യം എത്തിച്ച് പാപ്പിനിശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂല്‍, മടക്കര ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് രഹസ്യമായി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ഡ്രൈഡേ ദിവസങ്ങളില്‍ മദ്യം തേടി നിരവധിപേര്‍ ബഷീറിനെ സമീപിക്കാറുണ്ട്. പിടിയിലാകാതിരിക്കാന്‍ മദ്യം അവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിന് പല രീതികളും ഉപയോഗിക്കാറുമുണ്ട്. ഭക്ഷണം പാര്‍സല്‍ ചെയ്യുന്നതുപോലെ അലുമിനിയം ഫോയല്‍ പേപ്പറില്‍ പൊതിഞ്ഞാണ് മദ്യം എത്തിച്ചുനല്‍കാറുള്ളത്. മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ബഷീര്‍. ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍മാരായ സി.വി ദിലീപ്, എം.പി സര്‍വജ്ഞന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി ശ്രീകുമാര്‍, സി. പങ്കജാക്ഷന്‍, പി.പി രജിരാഗ്, പി. ജിഷ എന്നിവരുമടങ്ങിയ സംഘമാണ് ബഷീറിനെ വലയിലാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page