തിരുവനന്തപുരം : രാജ്യത്തെ
ഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച സന്ധ്യക്ക് 7 മണിക്ക് തിരുവനന്തപുരത്തെത്തും. ആന്ധ്രയിൽ നിന്നാണ് അദ്ദേഹം എത്തുന്നത് . ഇന്ന് രാത്രി അദ്ദേഹം രാജഭവനിൽ തങ്ങും . വെള്ളിയാഴ്ച രാവിലെ ഹെലികോപ്റ്ററിൽ അദ്ദേഹം വിഴിഞ്ഞത്തെത്തും.തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണും. 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് . 12 30ന് സമാപിക്കും .
ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഏഴുപേർ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമാണ് അവരെ തീരുമാനിക്കുക . സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി , കേന്ദ്ര ഷിപ്പിംഗ് മന്ത്രി, കേ ന്ദ്ര മന്ത്രിമാരായ സുരേഷ്ഗോപി ,ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കും. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം പ്രമാണിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ തിരുവനന്തപുരത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ പോകേണ്ടവർ മുൻകൂട്ടി പോകേണ്ടതാണ്.
