കാസർകോട് :സർവരാജ്യത്തൊഴിലാളി ദിനത്തിന്റെ സന്ദേശം കാസർകോട്ട് സംയുക്ത തൊഴിലാളി കൂട്ടായ്മ അനുസ്മരിച്ചു.കെ എസ് ആർ ടി സി ഡിപ്പോ പരിസർത്ത് നിന്ന് ആരംഭിച്ച റാലിക്കു വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ സി എച് കുഞ്ഞമ്പു എം എൽ എ, കെ കൃഷ്ണൻ, കെ രവീന്ദ്രൻ,ഗിരികൃഷ്ണൻ. ടി എം എ കരിം തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ ബസ് സ്റ്റാൻഡ് പരിസർത്ത് നടന്ന മെയ് ദിന സമ്മേളനം സി. എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു.ട്രേഡ് യൂണിയൻ നേതാകളായ ടി. കൃഷ്ണൻ, ഗിരി കൃഷ്ണൻ, ടി എം എ കരീം, സി എം എ ജലീൽ, ഹനീഫ് കടപ്പുറം, കെ. രവീന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു.
