കാശ്മീര്‍: നിരപരാധികളായ 25 വിനോദ സഞ്ചാരികളെയും ഒരു കാശ്മീര്‍ പൗരനെയും നിഷ്ഠൂരമായി കൊല ചെയ്ത സംഭവത്തിലെ സൂത്രധാരനായ ലഷ്‌കര്‍ ഇ തൈ്വബ നേതാവ് ഹാഷിം മൂസയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ജമ്മുകാശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ലഷ്‌കര്‍ ഇ തൈ്വബ ചീഫ് ഹഫീസ് സയ്ദ്, ഡെപ്യൂട്ടി സൈഫുള്ള കസൂരി എന്നിവര്‍ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്കു കടന്നതായാണ് വിവരം. ഹാഷിം മൂസ ദക്ഷിണ കാശ്മീരിലെ വനത്തിനുള്ളില്‍ ഒളിവിലാണ്. വനത്തിനുള്ളില്‍ നിന്ന് ഇയാളെ ജീവനോടെ പിടികൂടാന്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയോടെ ശ്രമമാരംഭിച്ചിട്ടുണ്ട്. നേരത്തെ ഇയാള്‍ പാക്കിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പിന്റെ കമാന്റോ ആയിരുന്നു. പിന്നീടാണ് ലഷ്‌കര്‍ ഇ തൈ്വബയില്‍ ചേര്‍ന്നത്. അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023ലാണ് ഇയാള്‍ ഇന്ത്യയില്‍ കടന്നത്. അതിനു ശേഷം കാശ്മീര്‍ കേന്ദ്രീകരിച്ചു ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജമ്മുകാശ്മീരിലെ ഗാന്‍സര്‍ബാളില്‍ ഭീകരാക്രമണം നടത്തി. അക്രമത്തില്‍ ഏഴു നിരപരാധികള്‍ മരിച്ചു. പിന്നീട് ബാരമുള്ളയില്‍ നാലു സുരക്ഷാ സൈനികരെ വെടിവച്ചു കൊന്നു. കാശ്മീരില്‍ കുറഞ്ഞത് ആറു ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ പങ്കാളിയായിരുന്നു. പഹല്‍ഗാമില്‍ നിരപരാധികള്‍ക്കു നേരെ വെടിയുതിര്‍ത്ത സംഘത്തിലെ പ്രധാന സൂത്രധാരനായിരുന്നു ഹാഷിം മൂസ. ആസിഫ് ഷേക്ക്, അദില്‍ തോക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കും ജമ്മുകാശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
