-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: വിശ്വാസ നേതാക്കള്‍ വൈറ്റ് ഹൗസില്‍ ആരാധിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ 100 ദിവസങ്ങള്‍ ആഘോഷിച്ചു: വൈറ്റ് ഹൗസ് പ്രാര്‍ത്ഥനയുടെ ഒരു ഭവനമായി മാറുകയായിരുന്നു.
വൈറ്റ് ഹൗസിലെ ആദ്യ 100 ദിവസാഘോഷത്തിന്റെ ഔദ്യോഗിക സമാപനം, 100 വിശ്വാസ നേതാക്കളെ യേശുവിനെ പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും മൈതാനത്ത് ക്ഷണിച്ചുകൊണ്ടായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തിലെ ആദ്യ 100 ദിവസങ്ങള്‍ അമേരിക്കയില്‍ വ്യാപകമായ മാറ്റങ്ങള്‍ക്കു വഴിവച്ചതായി ആഘോഷം എടുത്തുകാട്ടി. നിയമവിരുദ്ധ കുടിയേറ്റത്തിന്റെ വേലിയേറ്റം തടഞ്ഞു. പാഴാവുന്ന സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചു. കായികരംഗത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നു തുടങ്ങിയ പ്രചാരണ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഈ ഭരണകൂടം കര്‍ത്താവിനെ ബഹുമാനിക്കുന്നതായിരിക്കുമെന്ന് പ്രാര്‍ത്ഥന എടുത്തുകാട്ടി. പ്രാര്‍ത്ഥനയോടെയായിരുന്നു ട്രമ്പിന്റെ തന്റെ ആദ്യ മന്ത്രിസഭാ യോഗം ആരംഭിച്ചത്. വിശ്വാസം നിറഞ്ഞ ഈസ്റ്റര്‍ പ്രഖ്യാപനം, വിശുദ്ധ വാരത്തില്‍ വൈറ്റ് ഹൗസ് സ്റ്റാഫ് ആരാധന നടത്തുന്നതിനുള്ള സംവിധാനം, വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് വെസ്റ്റ് വിംഗിനോട് ചേര്‍ന്ന് സ്ഥാപിച്ചത് എന്നിവയില്‍ പ്രസിഡന്റ് തന്റെ വിശ്വാസമാണ് പ്രദര്‍ശിപ്പിച്ചതെന്നു ചടങ്ങ് ചൂണ്ടിക്കാട്ടി.
